തൃശൂര്‍: കൊറോണ വ്യാപന ഭീഷണിയില്‍ രാജ്യമൊട്ടുക്കും സ്തംഭിച്ചിരിക്കെ രാഷ്ട്രീയനേട്ടം കൊയ്യാന്‍ സിപിഎമ്മിന്റെ കള്ളക്കളി. സംസ്ഥാനത്ത് വാര്‍ഡ് വിഭജനം തങ്ങള്‍ക്കനുകൂലമാക്കാന്‍ ചരട് വലികളുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. വാര്‍ഡുകള്‍ വിഭജിക്കുമ്പോള്‍ സിപിഎം നിര്‍ദേശം തന്നെ ഔദ്യോഗിക നിര്‍ദേശമാക്കി മാറ്റാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ മുഖേന ശ്രമിക്കണമെന്ന് ഏരിയ സെക്രട്ടറിമാര്‍ക്ക് തൃശൂര്‍ ജില്ല സെക്രട്ടറിയുടെ നിര്‍ദേശം. രാജ്യം കൊറോണ വൈറസിനെതിരെ പൊരുതുന്നതിനിടെയാണ് സിപിഎമ്മിന്റെ രാഷ്ട്രീയക്കളി. സംസ്ഥാനത്ത് വാര്‍ഡ് വിഭജന മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാകും വിധം വിഭജനം നടത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഏരിയ കമ്മറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന തിട്ടൂരം. കൊറോണ വൈറസിനെതിരെ രാജ്യം ജീവന് മരണപോരാട്ടം നടത്തുന്നതിനിടയിലുമാണ് രാഷ്ട്രീയ കുതന്ത്രവുമായി സിപിഎം കളം നിറയുന്നത്. വാര്‍ഡ് വിഭജനത്തില്‍ സിപിഎമ്മിന്റെ നിര്‍ദേശം തന്നെ ഔദ്യോഗിക നിര്‍ദേശമാക്കി മാറ്റാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ഉപയോഗിക്കാനും സിപിഎം നിര്‍ദേശം നല്കുന്നു. ഇതിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് സിപിഎം ഈ ദുരിതക്കാലത്തും ലക്ഷ്യമിടുന്നത്. വാര്‍ഡ് വിഭജനത്തിലടക്കം രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ സിപിഎം തുനിയുന്നതിന്റെ ഉദാഹരണമാണ് ഇത്.