Videos

കോണ്‍ഗ്രസിനും എന്‍സിപിക്കും തിരിച്ചടി; മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പാക്കും

മുംബൈ: ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെ(എന്‍പിആര്‍) പ്രക്ഷോഭം നടത്തിയ കോണ്‍ഗ്രസിനും എന്‍സിപിക്കും തിരിച്ചടി നല്‍കി മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. എന്‍പിആര്‍ പട്ടിയുടെ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ നിന്ന് അത് നടപ്പാക്കുന്നതിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍പിആര്‍ എന്നത് സെന്‍സസ് ആണെന്നും അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ് അതെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. നേരത്തെ എന്‍പിആര്‍, എന്‍ആര്‍സി, സിഎഎ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന നിയമങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പ്രക്ഷോഭങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. അതില്‍ എന്‍പിആറിനെ കുറിച്ച് ബോധ്യപ്പെട്ടിരിക്കുന്നു. നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

About the author

Vishwam

Leave a Comment

error: Content is protected !!