തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ വിദേശികളെ പങ്കെടുപ്പിച്ചതിനെ വിമര്‍ശിച്ച് വിശ്വരാജ് വിശ്വയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇവര്‍ ഏതു രാജ്യത്തു നിന്നുള്ളവര്‍ ആണോ എന്നറിയില്ല, ഈ ചിത്രം എവിടെ നിന്നു പകര്‍ത്തിയത് ആണ് എന്നും അറിയില്ല. പക്ഷെ നിയമം ഇതാണ്. ഇനി ഇന്ത്യ ഇവരുടെ രാജ്യവും ആയി സൗഹൃദത്തില്‍ ആണ് എങ്കില്‍ ഇവരെ പിടിച്ച് അടുത്ത വിമാനം കേറ്റി വിടാനും തക്ക വിശാലമായ മനസ്സ് ഉള്ള വിദേശകാര്യ മന്ത്രാലയം ആണ് ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളതെന്നും വിശ്വരാജ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ അംഗങ്ങള്‍ ആയ വിദേശികള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. തത്വത്തില്‍ ഇവര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ, ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പ് വച്ച നിയമത്തിനു എതിരെ ആണ് ഇന്ത്യന്‍ മണ്ണില്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്.
അത് കൊണ്ട് ??
അത് കൊണ്ട് ഒന്നും ഇല്ല… ഇവരെ തിരിച്ചറിയുന്ന നാട്ടുകാര്‍ ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഒരു 5 വര്‍ഷം ഇന്ത്യന്‍ ജയിലില്‍ കിടക്കാനുള്ള വകുപ്പ് ആണ് വിവരമില്ലാത്ത, മരമണ്ടന്‍ സഖാക്കള്‍ ചെയ്ത് കൊടുത്തത്….
ഇന്ത്യന്‍ ഫോറിനേഴ്സ് ആക്റ്റ് 1946, ഇന്ത്യന്‍ ഫോറിനേഴ്സ് ( അമെന്‍ഡ്മെന്റ് ആക്ട്) 2004 പ്രകാരമുള്ള ചട്ട ലംഘനത്തിന്റെ പേരില്‍ ഈ ചിത്രത്തില്‍ കാണുന്ന വിദേശികളെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 121 പ്രകാരം, ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക്കിന് എതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ഇന്ത്യ എന്ന സോവറിന്‍ രാജ്യത്തിന്റെ മണ്ണില്‍ നിന്നും കൊണ്ടു ഇന്ത്യക്ക് എതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ കുറ്റത്തിനും കൂടി 5 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്.
ഇവര്‍ ഏതു രാജ്യത്തു നിന്നുള്ളവര്‍ ആണോ എന്നറിയില്ല, ഈ ചിത്രം എവിടെ നിന്നു പകര്‍ത്തിയത് ആണ് എന്നും അറിയില്ല. പക്ഷെ നിയമം ഇതാണ്. ഇനി ഇന്ത്യ ഇവരുടെ രാജ്യവും ആയി സൗഹൃദത്തില്‍ ആണ് എങ്കില്‍ ഇവരെ പിടിച്ച് അടുത്ത വിമാനം കേറ്റി വിടാനും തക്ക വിശാലമായ മനസ്സ് ഉള്ള വിദേശകാര്യ മന്ത്രാലയം ആണ് ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളത് എന്നത് കൊണ്ട് കഴിഞ്ഞ മാസം നോര്‍വെ പൗരനെ പിടിച്ചു വിമാനം കയറ്റി വിട്ടത് പോലെ ചെയ്യാനും മതി… പക്ഷെ അതെല്ലാം ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കിന്റെ അധികാരം ആണ്.. അതില്‍ കേരള സര്‍ക്കാരിന് സിനിമ കോട്ടക്ക് പുറത്തു കപ്പലണ്ടി വില്ക്കുന്നവന്റെ സിനിമ ബന്ധത്തിന്റെ അത്ര പോലും ബന്ധമില്ല, അധികാരവും ഇല്ല…
ഈ ചിത്രം പകര്‍ത്തിയ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉള്ളവര്‍ ഈ വിവരം എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിച്ചു നടപടി എടുക്കുക എന്നതാണ് ആദ്യം വേണ്ടത്…