India International

ദാവൂദ് പാക്കിസ്ഥാനില്‍: സുരക്ഷ നല്‍കുന്നത് ഐഎസ്‌ഐ

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് ബീഹാറില്‍ നിന്നും പിടിയിലായ അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല. ദാവൂദിന്റേത് എന്ന് കരുതുന്ന രണ്ട് മേല്‍വിലാസങ്ങളും ലക്ഡാവാല പോലീസിന് നല്‍കി. കറാച്ചിയില്‍ സുരക്ഷിതനായി ദാവൂദ് താമസിച്ച് വരികയാണെന്ന് ലക്ഡാവാല മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ മികച്ച കമാന്‍ഡോകളെയാണ് ദാവൂദിവിന്റെ സുരക്ഷയ്ക്കായി പാക് ചാരസംഘടനയായ ഐഎസ്ഐ ഏര്‍പ്പാടിക്കിയിരിക്കുന്നത്. പാക് പ്രധാനമന്ത്രിയുടേയും, സൈനിക മേധാവിയുടേയും അറിവില്ലാതെ ഇത്തരം ഒരു സുരക്ഷ ദാവൂദിന് നല്‍കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമിന് പുറമേ കൊടും കുറ്റവാളികളായ അനിസ്, ഛോട്ടാ ഷക്കീല്‍ എന്നിവര്‍ക്കും പാക്കിസ്ഥാന്‍ അഭയം നല്‍കിയിട്ടുണ്ടെന്നും ലക്ഡാവാല മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും ഐഎസ്ഐയുടെ കമാന്‍ഡോകള്‍ സുരക്ഷ നല്‍കുന്നുണ്ടെന്നും മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ വ്യാജ പാസ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍വരെ സാഹയങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും ലക്ഡാവാല വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇജാസ് ലക്ഡാവാല പാറ്റ്നയില്‍വച്ച് മുംബൈ പോലീസിന്റെ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. കൂടാതെ ഛോട്ടാ രാജന് സ്വന്തം സംഘം സൃഷ്ടിക്കുന്നതിനായും ഇയാള്‍ സഹായം ചെയ്തിട്ടുണ്ട്.

About the author

Vishwam

Leave a Comment