Delhi India Special

ബ്രിട്ടീഷുകാരുടെ ശവപ്പെട്ടിയിലെ ആണിയായി മാറിയ പഞ്ചാബ് കേസരി-ലാലാ ലജ്പത് റായ്

Written by Subhash Krishnan

“എന്റെ ശരീരത്തില്‍ കൊള്ളുന്ന ഓരോ പ്രഹരവും ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ ആണിയായി പ്രവര്‍ത്തിക്കും” ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കക്കാരനായ ലാലാ ലജ്പത് റായിയുടെ അതുല്യമായ പങ്ക് എന്നും അവിസ്മരണീയമാണ്. 1928 ഒക്ടോബര്‍ 30-ന് ലാഹോറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ലാലാ ലജ്പത് റായ് പറഞ്ഞ ഈ വാചകം ചര്‍ച്ച ചെയ്യാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഒരു കഥയും പൂര്‍ണമാകില്ല. ലാലാ ലജ്പത് റായിയുടെ പേരില്ലാതെ സ്വാതന്ത്ര്യ സമരത്തിന്റെ പരാമര്‍ശം ഒരിക്കലും പൂര്‍ത്തിയാകില്ല, അദ്ദേഹം തന്റെ പ്രത്യയശാസ്ത്രത്താല്‍ ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ചു.
ഈ തലമുറയില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു, ഉധം സിംഗ് തുടങ്ങിയ നിരവധി ദേശീയ നായകന്മാരുണ്ടായിരുന്നു, അവര്‍ സ്വതന്ത്ര ഇന്ത്യക്കുവേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിച്ചവരാണ്. ലാല്‍ ബല്‍ പാല്‍ ത്രയത്തിലെ ഒരു പ്രധാന കണ്ണിയാണ് ലാലാ ലജ്പത് റായ്. കോണ്‍ഗ്രസിന്റെ ചൂടന്‍ പാര്‍ട്ടിയെ നയിക്കുന്ന ഈ മൂവരും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പുതിയ ഊര്‍ജ്ജം നിറച്ചു. വര്‍ദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, 1907-ലെ സൂറത്ത് ജനറല്‍ സെഷനില്‍ കോണ്‍ഗ്രസ് ‘നര്‍മ്മദള്‍’, ‘ഗര്‍ം ദള്‍’ എന്നിങ്ങനെ വിഭജിക്കപ്പെട്ടു, റാഷ് ബിഹാരി ബോസ് കോണ്‍ഗ്രസ്സിന്റെ ഈ ദേശീയ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ഗോപാല്‍ കൃഷ്ണ ഗോഖലെയും ദാദാഭായ് നവറോജിയും ഉള്‍പ്പെടുന്ന രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ട കോണ്‍ഗ്രസിന്റെ മിതവാദി പാര്‍ട്ടിയെ നയിച്ചത് മോത്തിലാല്‍ നെഹ്റുവായിരുന്നു. അരബിന്ദോ ഘോഷ്, സുരേന്ദ്രനാഥ് ബാനര്‍ജി, ലാലാ ലജ്പത് റായ്, ബിപിന്‍ ചന്ദ്രപാല്‍ തുടങ്ങിയ വിപ്ലവ നേതാക്കള്‍ ഉള്‍പ്പെട്ട ബാലഗംഗാധര തിലകാണ് ഗരംദളിനെ നയിച്ചത്.
പഞ്ചാബിലെ സിംഹം എന്ന സ്വാതന്ത്ര്യ പ്രേമികള്‍ ആദരപൂര്‍വ്വം വിളിച്ചിരുന്ന ലാലാ ലജ്പത് റായി ലുധിയാന ജില്ലയിലെ ഒരു അധ്യാപകനായ രാമകൃഷ്ണറായിയുടെ പുത്രനായി 1856 ജനുവരി 5 നു ജനിച്ചു. അന്ന് അച്ഛന് ജോലി ദുഡ്ഡികയിലായിരുന്നു. ദയാനന്ദ സരസ്വതിയുടെ ആരാധകനായിരുന്ന അദ്ദേഹം മകനെ സമാജസേവയ്ക്ക് യോഗ്യനാകാന്‍ തക്ക വിദ്യാഭ്യാസം നല്‍കി. പഠിത്തം കഴിഞ്ഞ് ലാലാ ലജ്പത് റായി ഹിസ്സാറില്‍ വക്കീല്‍പ്പണിയില്‍ ഏര്‍പ്പെട്ടു. ആ നിലയ്ക്കു നല്ല പേരും പെരുമയും സമ്പത്തും നേടി. ഹിസ്സാറിലെ ആര്യസമാജശാഖാ മുഖാന്തിരം ഒരു സംസ്‌കൃത വിദ്യാലയവും അനാഥാലയവും സ്ഥാപിച്ചു. നഗരസഭാംഗമായിരുന്ന മൂന്നു വര്‍ഷവും പ്രതിഫലം കൂടാതെ പ്രവര്‍ത്തിച്ചു. ഇന്നത്തെ ഹിമാചല്‍ പ്രദേശില്‍ പെട്ട കാംഗഡായില്‍ അയിത്തോച്ചാടനത്തിനായി ലാലാജി പ്രവര്‍ത്തിച്ചു. വിദ്യാലയങ്ങളും ഗുരു കുലങ്ങളും അതിനായി നടത്തി. കുട്ടികള്‍ ഹിന്ദിയും, സംസ്‌കൃതവും പഠിക്കണമെന്നദ്ദേഹം അഭിലഷിച്ചു. അതിനായി ലാലാ ഹംസരാജമായി ചേര്‍ന്ന് ലാഹോറില്‍ ദയാനന്ദ ആംഗ്ലോ വേദിക് (ഡി.എ.വി.) കോളേജ് ആരംഭിച്ചു. പിന്നീട് ഇത്തരം കോളേജുകള്‍ പല നഗരങ്ങളിലും സ്ഥാപിക്കപ്പെട്ടു. ഇവ സ്വാതന്ത്ര്യ സമരത്തിലും, മതം മാറ്റത്തിനെതിരെയും നല്ലൊരു പങ്കു വഹിച്ചു. ബംഗാള്‍, മധ്യപ്രദേശ്, രാജപുത്താനാ എന്നിവിടങ്ങളില്‍ ഭയങ്കരമായ ക്ഷാമം പടര്‍ന്നു പിടിച്ചപ്പോള്‍ അവിടേക്ക് വന്‍തോതില്‍ അന്ന വസ്ത്രാദികള്‍ എത്തിക്കാന്‍ ലാലാജി ഏര്‍പ്പാടുകള്‍ ചെയ്തു. ദുരിതാശ്വാസത്തിലേര്‍പ്പെട്ട പാതിരിമാര്‍ നടത്തിയ മതപരിവര്‍ത്തന നടപടികളെ ലാലാജി ശക്തിയായി എതിര്‍ത്തു. വന്ദേമാതരം എന്ന ഉറുദുദിനപത്രത്തില്‍ തന്റെ വിപ്ലവചിന്തകള്‍ ശക്തമായ ഭാഷയില്‍ എഴുതി. 1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ക്കാന്‍ അദ്ദേഹം പഞ്ചാബില്‍ വന്‍ പ്രക്ഷോഭം നടത്തി. അന്നത്തെ വന്ദേമാതരം പ്രക്ഷോഭത്തില്‍ ലാല്‍-ബാല്‍-പാല്‍, ത്രിമൂര്‍ത്തികളെ പോലെ പ്രവര്‍ത്തിച്ചു. (ലാലാ ലജ്പത് റായി, ബാല്‍ ഗാധരതിലക്, വിപിന്‍ ചന്ദ്രപാല്‍). രാജ്യസ്‌നേഹനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹിസാ റിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. ബര്‍മയിലെ മാലേ ജയിലിലടച്ചു. അദ്ദേഹം അവിടെ കിടന്ന് നിരവധി പുസ്തകങ്ങള്‍ എഴുതി. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടും അദ്ദേഹം ഉറുദുവിലാണ് സാഹിത്യരചന നടത്തിയത്. ഇറ്റലിയിലെ രാജ്യസ്‌നേഹികളായ മാസിനിയുടെയും, ഗ്യാരിബാള്‍ഡിയുടെയും ജീവചരിത്രം അതില്‍ പെടുന്നു. മണ്ഡലയില്‍ നിന്നും പുറത്തു വന്ന ലാലാജി വക്കാലത്ത് ഉപേക്ഷിച്ച് രാജ്യസേവനത്തിലേര്‍പ്പെട്ടു. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ അദ്ദേഹം ജപ്പാനിലായിരുന്നു. മടങ്ങി വരാനുള്ള സര്‍ക്കാറിന്റെ ആജ്ഞയെ ധിക്കരിച്ചു അദ്ദേഹം അമേരിക്കുപോയി. അവിടത്തെ പത്രങ്ങളില്‍ സ്വാതന്ത്ര്യാനുകൂല ലേഖനങ്ങള്‍ എഴുതി. യംഗ് ഇന്ത്യാ എന്ന പുസ്തകം അവിടെ വെച്ചാണെഴുതിയത്. കല്‍ക്കത്താ സമ്മേളനത്തില്‍ ലാലാജിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. എന്നാല്‍ വൈകാതെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

ആരോഗ്യം വഷളായപ്പോള്‍ മോചിപ്പിച്ചെങ്കിലും സമരപാത കൈവിടാന്‍ തയ്യാറായില്ല. ലാഹോറില്‍ നാഷണല്‍ കോളേജും, തിലക് സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സും അക്കാലത്താണദ്ദേഹം സ്ഥാപിച്ചത്.1928 ല്‍ ഭാരതം സന്ദര്‍ശിച്ച സൈമണ്‍ കമ്മീഷനെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. അതിനെതിരായ രാജ്യമെങ്ങും പ്രകടനങ്ങള്‍ നടന്നു. കമ്മീഷന്‍ ലാഹോര്‍ സന്ദര്‍ശിച്ചപ്പോള്‍ ലാലാജിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. തന്റെ നെഞ്ച് തുറന്നു കാട്ടി ”ഇവിടെ കൊള്ളുന്ന ഓരോ പ്രഹരവും സാമ്രാജ്യ ത്തിന്റെ ശവപ്പെട്ടി മേല്‍ തറയ്ക്കുന്ന ആണിയായിത്തീരും എന്ന് ആ സിംഹം ഗര്‍ജിച്ചു. ആ പരിക്കില്‍ നിന്ന് ലാലാജിക്ക് രക്ഷപ്പെടാനായില്ല. 1928 നവ ബര്‍ 17 ന് അദ്ദേഹം അന്തരിച്ചു. രാജ്യം മുഴുവന്‍ ദുഃഖവും രോഷവും കൊണ്ട് ഇളകി മറിഞ്ഞു. തുടര്‍ന്ന് വിപ്ലവകാരികള്‍ അദ്ദേഹത്തെ ആക്രമിച്ച പോലീസുകാരെ വെടിവച്ചു കൊന്നു. വിപ്ലവപ്രസ്ഥാനങ്ങള്‍ അലയടിച്ചു.

 

 

About the author

Subhash Krishnan

Leave a Comment