Herittage Kerala Spiritual Tourism

കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി ശബരിമല നട തുറക്കും

Written by Subhash Krishnan

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം. പമ്പാ സ്‌നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയാണ് മണ്ഡലകാലം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല, എന്നാല്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ തീര്‍ഥാടകര്‍ ഒഴുകിയെത്തി. 19 ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. വരുമാനം 150 കോടിയിലധികമാണ്. വരുമാനത്തിലെ മുഖ്യപങ്കും അപ്പം, അരവണ വില്‍പനയിലൂടെയാണ്. ഇന്നും കൂടി മാത്രമാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കു. വൈകിട്ട് 6ന് ശേഷം പമ്പയില്‍നിന്ന് ആരെ സന്നിധാനത്തേക്ക് കടത്തിവിടില്ല നെയ്യഭിഷേകം പൂര്‍ത്തിയായതിനാല്‍ ഇന്ന് എത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. മകരവിളക്കു കാലത്തെ ചടങ്ങുകള്‍ അവസാന ഘട്ടത്തിലാണ്. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് രാത്രി ഗുരുതി നടക്കും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാജപ്രതിനിധിയുടെ ദര്‍ശനം കഴിഞ്ഞാല്‍ മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി ഹരിവരാസനം ചൊലി നട അടയ്ക്കും. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും.

 

About the author

Subhash Krishnan

Leave a Comment