Business Columns Delhi India Kerala Special

രത്തന്‍ ടാറ്റയുടെ ജീവചരിത്രം ഒരുങ്ങുന്നു, രത്തന്‍ എന്‍. ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി

Written by Subhash Krishnan

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ ഫോട്ടോഗ്രാഫുകള്‍, സ്വകാര്യ പേപ്പറുകള്‍, കത്തിടപാടുകള്‍ എന്നിവ ലഭിച്ചിട്ടുള്ള മുന്‍ സീനിയര്‍ ബ്യൂറോക്രാറ്റും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് മാത്യുവാണ് പുസ്തകം രചിക്കാന്‍ പോകുന്നത്

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണവകാശം സ്വന്തമാക്കി ഹാര്‍പ്പര്‍ കോളിന്‍സ്. രണ്ടുകോടിക്കാണ് രത്തന്‍ ടാറ്റയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കാനുള്ള അവകാശം ഹാര്‍പ്പര്‍ കോളിന്‍സ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയുടെ ജീവിതം വിവരിക്കുന്ന ഈ പുസ്തകം, 84-കാരനായ രത്തന്‍ ടാറ്റയുടെ കുട്ടിക്കാലം, കോളേജ് കാലഘട്ടം, അദ്ദേഹത്തിന്റെ ആദ്യകാല സ്വാധീനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരാളം വിശദാംശങ്ങളുള്ള ഒരു ആധികാരിക ചരിത്രമാണിത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ പുറത്താക്കല്‍, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് കോറസ് ഏറ്റെടുക്കല്‍ തുടങ്ങിയ സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രത്തന്‍ എന്‍. ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളുടെയും മനുഷ്യസ്‌നേഹികളുടെയും ജീവിതത്തെ വിവരിക്കുന്നു.
1937-ല്‍ ജനിച്ച രത്തന്‍ ടാറ്റ, 1961-ല്‍ ആണ് നേവല്‍ ടാറ്റ കമ്പനിയില്‍ ചേര്‍ന്നത്. 1991 ജെ ആര്‍ ഡി ടാറ്റ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്തു. ഓവര്‍-ദി-ടോപ്പ് (OTT) യുടെയും, സിനിമയുടെയും അവകാശങ്ങള്‍ എഴുത്തുകാരന്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ ഫോട്ടോഗ്രാഫുകള്‍, സ്വകാര്യ പേപ്പറുകള്‍, കത്തിടപാടുകള്‍ എന്നിവ ലഭിച്ചിട്ടുള്ള മുന്‍ സീനിയര്‍ ബ്യൂറോക്രാറ്റും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് മാത്യുവാണ് പുസ്തകം രചിക്കാന്‍ പോകുന്നത്. അബോഡ് അണ്ടര്‍ ദി ഡോം, ദി വിംഗഡ് വണ്ടേഴ്സ് ഓഫ് രാഷ്ട്രപതി ഭവന്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ മുന്‍പ് അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ടാറ്റ സണ്‍സിന്റെ ഓവര്‍ലാപ്പിംഗ് യൂണിറ്റുകള്‍ സമന്വയിപ്പിച്ചു, കൊറിയന്‍ കമ്പനിയായ ഡേവൂ, ലണ്ടന്‍ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, സ്റ്റീല്‍ മേക്കര്‍ കോറസ് ഗ്രൂപ്പ് എന്നിവയൊക്കെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത കമ്പനികളാണ്.

 

About the author

Subhash Krishnan

Leave a Comment