Columns Herittage Kerala Tourism

നാടിനെ മുഴുവൻ ആവേശത്തിലാക്കി താണിയൻ ദ് ഗ്രേറ്റ്’ നീരണിഞ്ഞു

Written by Subhash Krishnan

പറവൂർ: നാടിനും നാട്ടുക്കാർക്കും ആവേശ തിരയിളകി താണിയൻ ദ് ഗ്രേറ്റ്’ ഇരുട്ടുകുത്തി വള്ളം നീരണിഞ്ഞു.
ഒട്ടേറെ ജലോത്സവങ്ങളിൽ വിജയക്കൊടി നാട്ടിയ പഴയ ‘താണിയൻ’ വള്ളമാണിത്.
‘താണിയൻ’ എന്ന പേരിൽ താണിയത്ത് കുടുംബം നിർമിച്ച മറ്റൊരു പുതിയ വള്ളം ഒരു
വർഷം മുൻപു നീരണിഞ്ഞിരുന്നു. അതിനാലാണു പഴയ വള്ളം പുതുക്കിപ്പണിതപ്പോൾ
‘താണിയൻ ദ് ഗ്രേറ്റ്’ എന്ന പേരു നൽകിയത്.
ചാത്തേടം
തുരുത്തിപ്പുറത്തെ താണിയത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ ഗ്രേഡ്
വള്ളം എടത്വ കോവിൽമുക്ക് സാബു ആചാരിയാണു പുതുക്കിപ്പണി നടത്തിയത്
തുടർന്നുള്ള വള്ളംകളികളിൽ ഇരു
വള്ളങ്ങളും എ ഗ്രേഡ് വിഭാഗത്തിൽ മത്സരിക്കും.

ആഞ്ഞിലിത്തടിയിൽ നിർമിച്ച ‘താണിയൻ ദ് ഗ്രേറ്റ്’ വള്ളത്തിന് 65 അടി നീളവും
36 ഇഞ്ച് വീതിയുമുണ്ട്. 35 തുഴച്ചിൽക്കാർക്കും 2 അമരക്കാർക്കും ഒരു
താളക്കാരനും കയറാം. നീറ്റിലിറക്കൽ ചടങ്ങ് വള്ളത്തിന്റെ ഉടമകളായ
ഫാ.ഫ്രാൻസിസ് താണിയത്തും ജോസി വെയിൽസ് താണിയത്തും ചേർന്ന് ഉദ്ഘാടനം
ചെയ്തു.
സാബു ആചാരിയെ ആദരിച്ചു.

അടുത്ത സീസണിൽ വള്ളം തുഴയുന്ന കൊച്ചിൻ ടൗൺ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റൻ
കെ.ആർ.രതീഷിനു തുഴ കൈമാറി. തുരുത്തിപ്പുറം, ഗോതുരുത്ത്,
കുറുമ്പത്തുരുത്ത് ട്രാക്കുകളിൽ താണിയനും താണിയൻ ദ് ഗ്രേറ്റും പ്രദർശന
തുഴച്ചിൽ നടത്തി.കോവിസ് പ്രതിസന്ധി നിലനിൽക്കുബോഴും ഒട്ടേറെ ആളുകളാണ് വള്ളം നീരണിയുന്നതു കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നിരുന്നത്.

താണിയൻ ദി ഗ്രേറ്റ് വള്ളത്തെയും പുതുതായി നിർമിച്ച മയിൽപ്പീലി എന്ന
മറ്റൊരു ഓടിവള്ളത്തെയും ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ
നേതൃത്വത്തിൽ ഗോതുരുത്ത് ബോട്ട് റേയ്സ് ട്രാക്കിൽ സ്വീകരണം നൽകി.

About the author

Subhash Krishnan

Leave a Comment