Columns Kerala

പൊതുകുളങ്ങളിൽ 8000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Written by Subhash Krishnan

ഷൈൻ വർഗീസ് കളത്തിൽ

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ 7 പൊതുകുളങ്ങളിൽ 8000
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഫിഷറീസ് വകുപ്പിന്റെ ‘ജനകീയ
മത്സ്യക്കൃഷി – 2021 പദ്ധതിയുടെ ഭാഗമായി അയ്യരുചാൽ, കുന്നംകുളം,
മോറത്തോട് കുളം, താന്തോന്നിച്ചിറ, പഞ്ഞിപ്പള്ള, പാപ്പനംകോട്,
ഊത്തിരവട്ടത്തു കുളം എന്നിവിടങ്ങളിൽ കാർപ്പ് ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണു
നിക്ഷേപിച്ചത്. കുടുംബശ്രീ യൂണിറ്റുകൾക്കാണു പരിപാലന ചുമതല.
പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം
സമിതി അധ്യക്ഷ സുമ സോമൻ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി
അധ്യക്ഷ ആനി തോമസ്, അംഗങ്ങളായ ലൈജു കാട്ടാശേരി, ലൂസി തോമസ്,
കുഞ്ഞയ്യപ്പൻ, എ.ആർ.ശ്രീജിത്ത്, രജനി ബിബി തുടങ്ങിയവർ പ്രസംഗിച്ചു.

About the author

Subhash Krishnan

Leave a Comment