സഹകർ ഭാരതി കേരള അഞ്ചാം സംസ്ഥാന സമ്മേളനം ഇന്ന് സരസ്വതി വിദ്യാനികേതൻ എളമക്കരയിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ വ്യവസായ പ്രമുഖ നായ ശ്രീ ശശിധരമേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹകർ ഭാരതി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോക്ടർ ഉദയ് വാസുദേവ് ജോഷി ഉത്ഘാടനം ചെയ്തു. കേരള പി.എസ്സി മുൻ ചെയർമാനും കാലടി സർവ്വകലാശാലാ മുൻ വി.സി.യുമായ Dr. K.S. രാധാകൃഷ്ണൻ സഹകരണ മേഖലയെക്കുറിച്ച് സംസാരിച്ചു. സഹകർ ഭാരതി ദേശീയ സംഘടനാ സെക്രടറി സഞ്ജയ് പാച് പോർ, ദേശീയ സെക്രട്ടറി Adv. കെ.കരുണാകരൻ എന്നിവർ പങ്കെടുത്തു.
പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ശ്രീ.പി.സുധാകരൻ (തിരുവനന്തപുരം,, ജനറൽ സെക്രട്ടറിയായ് ശ്രീ S. B ജയരാജ്(എറണാകുളം), സംസ്ഥാന ടഷറർ ആയി : പി.എം ജോഷി (ആലുവ) എന്നിവരെ തിരഞ്ഞെടുത്തു