Columns Kerala

ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കി

Written by Subhash Krishnan

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ദാക്കി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

ഈ മാസം 28 ,29, 31 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിര്‍മല്‍-226, കാരുണ്യ -501, വിന്‍ വിന്‍ -618 ഭാഗ്യക്കുറികളാണ് ഇപ്പോള്‍ റദ്ദാക്കിയത്. നേരത്തെ മേയ് 13 മുതല്‍ 27 വരെയുള്ള ഭാഗ്യക്കുറികള്‍ റദ്ദാക്കിയിരുന്നു.

ഈ മാസം 14, 23 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര 06, ലൈഫ് വിഷു ബംപര്‍ ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിലെ പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!