Columns India

ടൗട്ടെ ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Written by Subhash Krishnan

മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുംബൈ തീരത്ത് നിന്നും 160 കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ചുഴലിക്കാറ്റ് വീശുന്നത്.

ഇന്ന് രാത്രി എട്ടിനും പതിനൊന്നിനും ഇടയില്‍ പോര്‍ബന്തര്‍-മഹ്വ തീരങ്ങള്‍ക്കിടയിലൂടെ ടൗട്ടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് നിഗമനം. ടൗട്ടെ തീരം തൊടുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുബൈയില്‍ അതിതീവ്ര മഴ പ്രവചിച്ചിരിക്കുകയാണ്. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന മുംബൈയിലെത്തിയിരുന്നു.ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും ഗോവയിലും ടൗട്ടെയെ തുടര്‍ന്നുണ്ടായ കനത്ത മഴയും കാറ്റും നാശം വിതച്ചിരുന്നു.

About the author

Subhash Krishnan

Leave a Comment