Business Columns India

കശ്മീരില്‍ ഭീകര കേന്ദ്രം സൈന്യം വളഞ്ഞു

Written by Subhash Krishnan

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുന്നതായി റിപ്പോര്‍ട്ട്. ഭീകരരുടെ സാന്നിധ്യമുള്ള മേഖലയില്‍ സുരക്ഷാ സൈനികര്‍ തിരച്ചില്‍ തുടരുകയാണ്.

ശ്രീനഗറിനടുത്ത് ഖാന്‍മോഹ് മേഖലയിലാണ് ഭീകരര്‍ക്കായി പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തുന്നത്. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞയാഴ്ച മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷ സൈന്യം വധിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയടക്കമുള്ളവരാണ് സൈനിക നടപടയില്‍ കൊല്ലപ്പെട്ടത്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!