തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ മാസം നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് ശമിക്കാത്ത സാഹചര്യത്തില്‍ തത്കാലം പരീക്ഷകള്‍ വേണ്ടെന്ന് പി എസ് സി തീരുമാനിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് നേരത്തെയും വിവിധ പരീക്ഷകള്‍ നീട്ടിവച്ചിരുന്നു.