Columns India

നാരദ കേസ്: രണ്ട് തൃണമൂല്‍ മന്ത്രിമാര്‍ അറസ്റ്റില്‍

Written by Subhash Krishnan

കൊല്‍ക്കത്ത: നാരദ സ്റ്റിങ് കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നിവരടക്കം നാല് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ ജനപ്രതിനിധികളായവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബംഗാള്‍ ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു.

2014ലാണ് നാരദ ഒളിക്യാമറ ഓപ്പറേഷന്‍ നടന്നത്. സ്വതന്ത്ര മാദ്ധ്യമ സ്ഥാപനമായ നാരദ എംപിമാരും, എംഎല്‍എമാരും, സ്വകാര്യ കമ്പനിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. സംഭവം വിവാദമായതോടെ 2017ലാണ് കല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!