Columns India

അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ അധികാരമേറ്റു

Written by Subhash Krishnan

ദിസ്പുര്‍: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. അസമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് ബിജെപി പ്രതിനിധിയായ ഹിമന്ത.

രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു.

കഴിഞ്ഞദിവസം ബിജെപിയുടെ നിയമസഭാ കക്ഷിനേതാവായി ഹിമന്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ബിജെപി ഭൂരിപക്ഷം സ്വന്തമാക്കിയതോടെ സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. 126 അംഗ സഭയില്‍ 75 സീറ്റുകളാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ളത്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!