Columns India

ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം

Written by Subhash Krishnan

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു. ഡല്‍ഹി സരോജ ആശുപത്രിയില്‍ 80 ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഇവിടത്തെ സീനിയര്‍ സര്‍ജന്‍ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

പന്ത്രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, ഡല്‍ഹിയിലെ ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപന തോത് ഉയരുന്നത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!