Columns India

ഹരിയാന ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചു, മൂന്ന് സംസ്ഥാനങ്ങള്‍ കൂടി അടച്ചുപൂട്ടി

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരവെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഹരിയാന ലോക്ക്ഡൗണ്‍ ഈ മാസം പതിനേഴ് വരെ ദീര്‍ഘിപ്പിച്ചു. ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.

തമിഴ്‌നാട്, പുതുച്ചേരി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്നു മുതല്‍ രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗണ്‍ നിലവില്‍വന്നത്. കര്‍ണാടകയില്‍ ലോക്ക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ മേയ് 24 വരെ തുടരും.

മിസോറാമില്‍ ഇന്നു മുതല്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിക്കിം മേയ് 16 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ് നാളെ മുതല്‍ 18 വരെ കര്‍ശന കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മെട്രൊ ട്രെയിന്‍ സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തു. പൊതുസ്ഥലങ്ങളില്‍ വിവാഹച്ചടങ്ങുകള്‍ നിരോധിക്കുകയും ചെയ്തു.

ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍. അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ലോക്ക്ഡൗണോ അതിനു സമാനമായ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!