Kerala

ലോക്ക് പൊട്ടാതിരിക്കാന്‍ ബ്രഹ്മപുരം പൊലീസിന്റെ തീവ്രയത്‌നം

Written by Subhash Krishnan

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് സേനയ്ക്ക് മുന്നിലുള്ളത് വിശ്രമമില്ലാത്ത ദിനരാത്രങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വിമുഖത കാട്ടുന്ന പൊതുജനത്തെ നല്ല വാക്കുകളിലൂടെയും ശിക്ഷാ നടപടികളിലൂടെയും അവര്‍ നേര്‍വഴിക്ക് തിരിച്ചുവിടുന്നു. തൃക്കാക്കര നഗരസഭയിലെ ബ്രഹ്മപുരം പൊലീസും സമാന ദൗത്യത്തില്‍ തന്നെ.

ഗ്രാമാതിര്‍ത്തിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള കവാടമാണ് ബ്രഹ്മപുരം. ശരിക്കു പറഞ്ഞാല്‍ കൊച്ചിയുടെ തുടക്കം. അതിനാല്‍ തന്നെ ബ്രഹ്മപുരം പൊലീസിന്റെ ജോലി അല്‍പ്പം കടപ്പമുള്ളതാകുന്നു. ഇന്‍ഫോ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ഒട്ടേറെ തൊഴിലാളികളാണ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നത്. അവരെ പരിശോധിക്കുന്നത് അടക്കമുള്ള വലിയ ജോലി ബ്രഹ്മപുരം പൊലീസ് പിഴവില്ലാതെ ചെയ്തുതീര്‍ക്കുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ദുര്‍ഗന്ധം സഹിച്ചാണ് പൊലീസുകാര്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്. എസ്.ഐ വിജയന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണിലെ പഴുതുകളടയ്ക്കാന്‍ അക്ഷീണം പരിശ്രമിക്കുമ്പോള്‍ തങ്ങളുടെ യത്‌നം എറണാകുളത്തെ കോവിഡിന്റെ പിടിയില്‍ നിന്ന് കരകയറ്റുമെന്ന പ്രതീക്ഷയിലാണ് ബ്രഹ്മപുരം പൊലീസ്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!