Columns Kerala

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Written by Subhash Krishnan

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയ്ക്ക് ശമനമില്ല. ഇന്ന് 35,801 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായതാണ് ഏക ആശ്വാസം. 4767 പേര്‍ക്കാണ് എറ ണാകുളത്ത് രോഗബാധയുണ്ടായത്. എങ്കിലും പ്രതിദിന രോഗികളുടെ കണക്കില്‍ എറണാകുളം തന്നെയാണ് മുന്നില്‍. തിരുവനന്തപുരത്ത് (4240) കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു.

മലപ്പുറം-3850, കോഴിക്കോട്- 3805, തൃശൂര്‍ -3753, പാലക്കാട്- 2881, കൊല്ലം- 2390, കോട്ടയം- 2324, കണ്ണൂര്‍- 2297, ആലപ്പുഴ- 2088, ഇടുക്കി- 1046, പത്തനംതിട്ട- 939, കാസര്‍ഗോഡ്- 766, വയനാട് -655 എന്നിങ്ങനെ മറ്റു ജില്ലകളിലെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാംപികളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!