Columns International

ഭീതി ഒഴിഞ്ഞു; ചൈനീസ് റോക്കറ്റ് കടലില്‍ പതിച്ചു

Written by Subhash Krishnan

ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ചൈനീസ് റോക്കറ്റ് കടലില്‍ തകര്‍ന്നുവീണു. ചൈനീസ് സേപ്‌സ് ഏജന്‍സിയും അമേരിക്കന്‍ മിലിട്ടറി ഡാറ്റ ഉപയോഗിക്കുന്ന മോണിറ്ററിംഗ് സര്‍വീസ് സ്‌പേസ് ട്രാക്കും ഇക്കാര്യം സ്ഥിരീകരിച്ചു.

ചൈനീസ് റോക്കറ്റായ ലോങ് മാര്‍ച്ച് 5ബിയുടെ ഒരു ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചിന്നിച്ചിതറി വീണത്. ഈ റോക്കറ്റ് ഘടകത്തിന് 18 ടണ്‍ ഭാരമുണ്ടായിരുന്നു. റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആശങ്കയുടെ മണിക്കൂറുകള്‍ക്കും ഇതോടെ അന്ത്യമായി.

ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് മൊഡ്യൂളുകള്‍ എത്തിച്ച റോക്കറ്റാണ് ലോങ് മാര്‍ച്ച് 5ബി. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച റോക്കറ്റിന്റെ ഭൂരിഭാഗം ഘടകങ്ങളെയും നേരത്തെ തന്നെ നശിപ്പിച്ചിരുന്നു. എന്നാല്‍ ഭാരക്കൂടുതലുള്ള വലിയൊരു ഭാഗത്തെ ചെറിയ കഷ്ണങ്ങളാക്കി ചിതറിക്കാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ അമേരിക്കന്‍, ചൈനീസ് സ്‌പേസ് ഏജന്‍സികള്‍ റോക്കറ്റ് ഘടകത്തെ നിരീക്ഷിച്ചുവരികയായിരുന്നു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!