Columns International

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി

Written by Subhash Krishnan

ന്യൂഡല്‍ഹി/കാന്‍ബറ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി. മേയ് 15 വരെയാണ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ കുവൈറ്റും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വിലക്കിയിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 2,51,827 പേര്‍ രോഗമുക്തരാകുകയും ചെയ്തു.സജീവരോഗികളുടെ എണ്ണം 29 ലക്ഷത്തിനടുത്തുവരും. 1,45,56,209 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!