Columns International

കോവിഡ് വ്യാപനം: ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ലോകാരോഗ്യസംഘടന

Written by Subhash Krishnan

ജനീവ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ലോകാരോഗ്യ സംഘടന. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യയിലെത്തിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയോസ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ഇന്ത്യക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് ഹൃദഭേദകമാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും ഡബ്ല്യുഎച്ച്ഒ നല്‍കുന്നുണ്ട്. ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രികള്‍, ലബോറട്ടറി ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്ത്യയിലെത്തിച്ചുകഴിഞ്ഞു.

പ്രതിരോധം കടുപ്പിക്കാന്‍ 2600 ജീവനക്കാരെ ഇന്ത്യയിലേക്ക് അയയ്ക്കാനാണ് തീരുമാനം. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള ജീവനക്കാരെയാകും ഡബ്ല്യുഎച്ച്ഒ ഇന്ത്യയില്‍ നിയോഗിക്കുക.

About the author

Subhash Krishnan

Leave a Comment

error: Content is protected !!