Election India

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ്‌ ബാധിച്ച് മരിച്ചു

Written by Subhash Krishnan

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി (33) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്.

ഇന്ന് പുലര്‍ച്ചെയാണ് ആശിഷ് യെച്ചൂരിയുടെ സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ ആശിഷ് ജോലിനോക്കി. മകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റൈനിലായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. സഹോദരി: അഖില യെച്ചൂരി.

About the author

Subhash Krishnan

Leave a Comment

error: Content is protected !!