Columns Kerala

പി.എസ്.സി. പരീക്ഷകള്‍ മാറ്റിവച്ചു

Written by Subhash Krishnan

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പിടിമുറക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ 30 വരെയുളള എല്ലാ പരീക്ഷകളും മാറ്റാനാണ് തീരുമാനം. പുതിയ തിയതി പിന്നീട് അറിയിക്കും. അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും നീട്ടിവച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കാരണമാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സിലര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ സര്‍വകലാശാല, കണ്ണൂര്‍, കോഴിക്കോട്, മഹാത്മാ ഗാന്ധി, കേരളാ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!