Columns International

യുഎസില്‍ വീണ്ടും വെടിവെയ്പ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Written by Subhash Krishnan

ടെക്സാസ്: അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ടെക്സാസ് നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിവെയ്പ്പാണിത്.

ടെക്സാസിലെ ഓസ്റ്റിനിലാണ് അക്രമി വെടിയുതിര്‍ത്തത്. ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ കയറി അക്രമി യാതൊരു പ്രകോപനവുമില്ലാതെ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ പിന്നീട് പോലീസ് കീഴടക്കി. മുന്‍പ് ബാലപീഡനത്തിന് ശിക്ഷിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്ച്ചതെന്നാണ് വിവരം. 2019 ഓഗസ്റ്റ് മാസത്തില്‍ ഓസ്റ്റിനില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ അക്രമത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!