Columns India

ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി ഉയരുന്ന ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍.

ലഫ്റ്റനന്റ് ഗവര്‍ണറുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്തും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!