Columns International

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് റദ്ദാക്കി

Written by Subhash Krishnan

ഹോങ്കോംഗ്: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഹോങ്കോംഗ് താത്കാലികമായി നിര്‍ത്തലാക്കി. കോവിഡ് വ്യാപനം തടയാനാണ് നടപടി. നാളെ മുതല്‍ മേയ് മൂന്ന് വരെയുള്ള വിമാന സര്‍വീസുകളാണ് വിലക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഹോങ്കോംഗ് റദ്ദാക്കിയിട്ടുണ്ട്. ഹൈറിസ്‌ക് ഗ്രൂപ്പ് എയില്‍പ്പെട്ട രാജ്യങ്ങള്‍ ആയതിനാലാണ് ഇവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!