Columns Kerala

വിഷുക്കണി ദര്‍ശനം: ഗുരുവായൂരില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല

Written by Subhash Krishnan

ഗുരുവായൂര്‍: കോവിഡ് ശമിക്കാത്ത സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനം. വിഷുക്കണി ദര്‍ശനം ചടങ്ങ് മാത്രമായി നടത്തും.

ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റംവരുത്തില്ല. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്.

 

About the author

Subhash Krishnan

Leave a Comment