Columns Election India

കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് സോണിയ

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ അടക്കം ജനങ്ങള്‍ തിങ്ങിനിറയുന്ന പരിപാടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് വ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിലാണ് സോണിയ ഈ നിര്‍ദേശം മുന്നില്‍വച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.

റാലികളും പൊതുവായ കൂടിച്ചേരലുകളും ഉള്‍പ്പെടെ വിലക്കണമെന്നാണ് സോണിയയുടെ ആവശ്യം. കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ രാജ്യത്ത് വാക്സിന്‍ ക്ഷാമമാണെന്നും സോണിയ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളിലെ പരാജയമാണ് രണ്ടാം വ്യാപനത്തിന് ഇടയാക്കിയതെന്ന് രാഹുല്‍ ഗാന്ധി നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചത്തീസ്ഗഡിലെയും സ്ഥിതി യോഗം പ്രത്യേകം വിലയിരുത്തി.

About the author

Subhash Krishnan

Leave a Comment

error: Content is protected !!