Columns Election India

പോളിംഗ് ബൂത്തില്‍ അതിക്രമിച്ച് കടന്നു; ശ്രുതി ഹാസനെതിരെ ബിജെപിയുടെ പരാതി

Written by Subhash Krishnan

ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനെതിരെ പോളിംഗ് ബൂത്തില്‍ അനധികൃതമായി പ്രവേശിച്ചതിനെതിരെ ബിജെപി പരാതി നല്‍കി. ബിജെപി ദേശീയ വനിതാ നേതാവും കോയമ്പത്തൂര്‍ സൗത്തിലെ സ്ഥാനാര്‍ത്ഥിയുമായ വാനതി ശ്രീനിവാസന് വേണ്ടി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും കോയമ്പത്തൂര്‍ സൗത്തിലെ ബൂത്തിലേക്ക് പോകുകയായിരുന്നു. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്. തുടര്‍ന്ന് കമല്‍ ഹാസനൊപ്പം ശ്രുതി ഹാസന്‍ പോളിംഗ് ബൂത്തില്‍ അനധികൃതമായി പ്രവേശിച്ചതായി ബിജെപി ആരോപിച്ചു.

ബൂത്ത് ഏജന്റുകള്‍ ഒഴികെ മറ്റാര്‍ക്കും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ അധികാരമില്ല. ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണം എന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ബിജെപി ആവശ്യപ്പെടുന്നത്.

About the author

Subhash Krishnan

Leave a Comment

error: Content is protected !!