Sports

ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് തുടരും

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും. 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്‌സ് തുടങ്ങുന്നത്. അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. മാഞ്ചസ്റ്ററില്‍ ഇന്നലെ പെയ്തും തോര്‍ന്നും വീണ്ടും പെയ്തും മഴ നന്നായി കളിച്ചു. ഒടുവില്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു, ബാക്കി ഇന്നു കളിക്കാം. മത്സരത്തിന്റെ ബാക്കി റിസര്‍വ് ദിനമായ ഇന്ന് പൂര്‍ത്തിയാക്കും. ഓവറുകള്‍ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീര്‍ക്കാനുള്ള ശ്രമം തോരാമഴയില്‍ ഒലിച്ചു പോയി. വെട്ടിച്ചുരിക്കയാണെങ്കില്‍ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാല്‍ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ ഇനി 23 പന്തുകള്‍ ബാക്കിയുണ്ട്. അത് ഇന്ന് പൂര്‍ത്തിയാക്കും. 47ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് പന്തെടുക്കുക. കളി തടസപ്പെടുമ്പോള്‍ 67 റണ്‍സുമായി റോസ് ടെയ്‌ലറും, മൂന്ന് റണ്‍സുമായി ടോം ലാഥമായിരുന്നു ക്രീസില്‍ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും. ബാക്കിയുള്ള നാല് ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പൂര്‍ത്തിയാക്കും. തുടക്കത്തില്‍ പതറിയ ന്യുസീലന്‍ഡിനായി നായകന്‍ കെയിന്‍ വില്യംസാണ് ഭേദപ്പെട്ട സ്‌കോറിന് അടിത്തറയിട്ടത്.

About the author

Vishwam

Leave a Comment

error: Content is protected !!