Columns Election India

നന്ദിഗ്രാമില്‍ മമത തോല്‍വി മണക്കുന്നെന്ന് ജെ.പി. നദ്ദ

Written by Subhash Krishnan

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയഭീതിയിലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.അതിനാല്‍ മമത മത്സരിക്കാന്‍ മറ്റൊരു സീറ്റ് കണ്ടെത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മമത മറ്റൊരു മണ്ഡലം തേടുകയാണ്. നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെടുമെന്ന ഭീതിയാണ് ഇതിന് കാരണം- നദ്ദ പറഞ്ഞു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാകും. മമതയുടെ ഭരണത്തെ തള്ളിക്കളയാന്‍ ജനങ്ങള്‍ താല്‍പര്യം കാണിക്കുകയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലായിരുന്നു നന്ദിഗ്രാമില്‍ വോട്ടെടുപ്പ് നടന്നത്. മമതയും തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്. സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുര്‍ ഒഴിവാക്കിയാണ് സുവേന്ദുവിനെതിരെ മമത പോരിനിറങ്ങിയത്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!