Business Election India

ഖുശ്ബുവിനൊപ്പം അമിത് ഷായുടെ റോഡ് ഷോ

Written by Subhash Krishnan

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രചാരണാര്‍ത്ഥം സിനിമാ താരം ഖുശ്ബുവിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. തുറന്ന വാനിലാണ് അമിത് ഷാ റോഡ് ഷോയില്‍ പങ്കെടുത്തത്.

ഖുശ്ബു മത്സരിക്കുന്ന ചെന്നൈ ആയിരം വിളക്ക് മണ്ഡലത്തിലാണ് അമിത് ഷാ റോഡ് ഷോയ്ക്ക് ഇറങ്ങിയത്. ഖുശ്ബിനൊപ്പം സമീപ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളും റോഡ് ഷോയുടെ ഭാഗമായി.

ഭാരത് മാതാ കി ജയ് എന്ന് ഉച്ചത്തില്‍ വിളിച്ചും സഖ്യകക്ഷികളുടേതടക്കം കൊടികള്‍ പാറിച്ചുമാണ് പ്രവര്‍ത്തകര്‍ അമിത് ഷായ്‌ക്കൊപ്പം അണിനിരന്നത്. ബിജെപി കാര്യമായ സ്വാധീനം പ്രകടിപ്പിച്ചിട്ടില്ലാത്ത ആയിരം വിളക്ക് മണ്ഡലം ഇക്കുറി അണ്ണാ ഡിഎംകെ അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു.

ഡിഎംകെയുടെ ശക്തികേന്ദ്രമായ ഇവിടെ ഡോ. എന്‍. ഏഴിലന്‍ നാഗനാഥനാണ് അവരുടെ സ്ഥാനാര്‍ഥി.ഖുശ്ബുവിന്റെ താരപ്രഭയില്‍ കരുത്തനായ ഡിഎംകെ സ്ഥാനാര്‍ഥിയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!