Columns Election Kerala

ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ തയാറായിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി

Written by Subhash Krishnan

കോന്നി: കേരളത്തില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറായിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെട്രോമാന്‍ ഇ. ശ്രീധരന്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലെ കോന്നിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കേരളം ഏറെ മാറിക്കഴിഞ്ഞു. അതിന് തെളിവാണ് ഇവിടെ എത്തിയ ജനക്കൂട്ടം. ഡല്‍ഹിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കേരളത്തിന്റെ മാറ്റം പിടികിട്ടിയിട്ടില്ല. ഇത് ഭഗവാന്‍ അയ്യപ്പന്റെ നാടാണ്. ആത്മീയതയുടെ നാട്ടില്‍ എത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം- മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫിനോടും എല്‍.ഡി. എഫിനോടും നിങ്ങള്‍ വേണ്ട എന്ന് ആവശ്യപ്പെടുകയാണ്. ബി.ജെ.പിയുടെ വികസന അജണ്ടകള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറായിരിക്കുകയാണ്. മെട്രോമാനെപ്പോലുള്ള ഏറ്റവും ആദരിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയ പ്രവേശം എല്ലാ കണക്കുകൂട്ടലുകളെയും തകര്‍ത്തിരിക്കുന്നു. ഇരുമുന്നണികളും എല്ലാമേഖലകളെയും കൊള്ളയടിച്ചു. അവര്‍ക്ക് ജനങ്ങളോട് പകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ശരണം വിളികളോടെ പ്രസംഗം തുടങ്ങിയ മോദി പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ പറയുകയും. കവി പന്തളം കേരളവര്‍മയെ അനുസ്മരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കോന്നിയിലെ യോഗത്തിനുശേഷം കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

About the author

Subhash Krishnan

Leave a Comment

error: Content is protected !!