Columns India

ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം: രജനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Written by Subhash Krishnan

ന്യൂഡല്‍ഹി: ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ സൂപ്പര്‍ താരം രജനികാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 51-ാമത് പുരസ്‌കാരത്തിനാണ് രജനികാന്ത് അര്‍ഹനായത്.

തലൈവന് ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എല്ലാ തലമുറകളുടെയും ജനപ്രിയനായ, ചിലര്‍ക്ക് മാത്രം അഭിമാനിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ വ്യക്തിത്വമാണ് രജനികാന്തെന്നും മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

1996 ല്‍ ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ നടന്‍ ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടുന്നത്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ അടങ്ങിയ ജൂറി പാനലാണ് രജനികാന്തിന്റെ പേര് ശുപാര്‍ശ ചെയ്തത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേര്‍ രജനിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

 

 

About the author

Subhash Krishnan

Leave a Comment