Columns Election India

ബംഗാളിലും അസമിലും രണ്ടാം ഘട്ട പോളിംഗ് തുടങ്ങി

Written by Subhash Krishnan

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ബംഗാളിലെ 30ഉം അസമിലെ 39ഉം വീതം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ബംഗാളിലെ ബാങ്കുര, പടിഞ്ഞാറന്‍ മിഡ്‌നാപുര്‍, കിഴക്കന്‍ മിഡ്‌നാപുര്‍, സൗത്ത് 24 പര്‍ഗനാസ് ജില്ലകളിലെ 30 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ 37.4 ശതമാനം പേരും അസമില്‍ 22.8 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!