Columns International

കശ്മീരില്‍ സ്ഥിതി മെച്ചപ്പെടുന്നെന്ന് അമേരിക്ക

Written by Subhash Krishnan

വാഷിങ്ടണ്‍: ജമ്മു കശ്മീരിലെ ജനജീവിതം സാധാരണ നിലയിലാക്കാന്‍ ഇന്ത്യ നിരവധി നടപടികളെടുത്തെന്ന് അമേരിക്ക. കശ്മീരില്‍ മനുഷ്യാവകാശ നില മെച്ചപ്പെടുത്താനും ഇന്ത്യ നടപടികള്‍ കൈക്കൊണ്ടതായി യുഎസ് കോണ്‍ഗ്രസിനു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീരിലെ ജനജീവിതം സമാധാനപൂര്‍ണമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം തുടരുകയാണ്. സുരക്ഷാ, കമ്യൂണിക്കേഷന്‍ രംഗങ്ങളിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചു. ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയ പ്രക്രിയ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വിഘടനവാദികളും ഭീകരരും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൊലപാതകമുള്‍പ്പെടെ ഹീനകൃത്യങ്ങള്‍ ചെയ്യുന്നുണ്ട്. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ നക്‌സലുകളും ഇത്തരം കൃത്യങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!