കൊടുങ്ങല്ലൂരിൽ ഇക്കുറി ചരിത്രമെഴുതാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൻ. ഡി. എ. കൃത്യമായ സംഘടനാപ്രവർത്തനവും ശക്തനായ സ്ഥാനാർഥിയുമാണ് എൻ. ഡി. എ.ക്ക് ആത്മവിശ്വാസം നൽകുന്നത്. മികച്ച വിജയം ലക്ഷ്യംവച്ചുകൊണ്ട് ഓരോദിവസവും വത്യസ്തമായ പ്രചരണ പരിപാടികളാണ് എൻ. ഡി. എ. സഖ്യം ആവിഷ്കരിക്കുന്നത്.
മുൻ വർഷങ്ങളിൽ തുടർന്ന് വരുന്ന ഇടതു ഭരണത്തിന് അറുതിവരുത്തി മോദി കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങൾ കേരളത്തിലും കൊണ്ടുവരണമെന്നതാണ് എൻ ഡി എ മുന്നോട്ടു വയ്ക്കുന്ന പ്രചരണ വാചകം. കൊടുങ്ങല്ലൂരിന്റെ വികസനവും ഒപ്പം ജനങ്ങളുടെ വിശ്വാസ സംരക്ഷണംകൂടി എൻ ഡി എ സ്ഥാനാർഥി സന്തോഷ് ചെറാകുളം മുന്നോട്ട് വക്കുന്നു. ഇതുവരെ ഇടതുമുന്നണിക്ക് കീഴിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലുണ്ടായത് തികഞ്ഞ വികസനമുരടിപ്പാണെന്നും ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ ഗ്രാമങ്ങളുടെ വികസനവും, വീട്ടമ്മമാരായ സ്ത്രീകളുടെ ശാക്തീകരണവുമാണ് എൻ. ഡി എ ലക്ഷ്യംവക്കുന്നത്. കഴിഞ്ഞദിവസങ്ങളിലായി നടന്നുവരുന്ന പ്രചരണപരിപാടികളിലായി കോളനികൾ, കവലകൾ തുടങ്ങിയവ സന്ദർശിക്കുമ്പോഴും റോഡ്ഷോകളിലും എൻ. ഡി. എ സ്ഥാനാർഥി സന്തോഷ് ചെറാകുളം ഉറപ്പുനൽകുന്നതും ഇതുതന്നെ.