ന്യൂഡല്‍ഹി:രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന് കയറ്റുമതി താല്‍ക്കാലികമായി ഇന്ത്യ നിര്‍ത്തിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം അരലക്ഷത്തോളം പേരില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിന് ഉല്‍പ്പാദകരായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനിക്ക വാക്സിന് കയറ്റുമതി ഇന്ത്യ നിര്‍ത്തിയെന്നാണ് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.
വ്യാഴാഴ്ച മുതല്‍ വാക്സിന് കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റും വ്യക്തമാക്കുന്നു. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇതുവരെ 190 രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന് നല്‍കിയിരുന്നു.