ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം കുത്തിവയ്പ്പെടുത്തിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും വാക്സിന് സ്വീകരിച്ചവരുടെ പട്ടികയില്‍ ഇടംനേടി.
വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിയാണ് നിര്‍മ്മല സീതാരാമന് വാക്സിന് സ്വീകരിച്ചത്. വാക്സിന് നല്കിയ ആശുപത്രിയിലെ ജീവനക്കാരിയായ സിസ്റ്റര്‍ രമ്യയുടെ പരിചരണത്തിന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് മാര്‍ച്ച് ഒന്നിനാണ് ആരംഭിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യ മന്ത്രി ഹര്‍ഷ വര്ദ്ധന്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.