Columns Kerala

ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Written by Subhash Krishnan

പത്തനംതിട്ട: മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വികസന മുരടിപ്പിന് അറുതിവരുത്താനാണ് ഇ. ശ്രീധരന്‍ മുന്‍നിര്‍ത്തി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും- വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടത്, വലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും വാ തുറക്കുന്നില്ല. ഹിന്ദുക്കളെ ശബരിമല പ്രശ്‌നത്തില്‍ പറ്റിച്ച പോലെ സഭാ വിഷയങ്ങളില്‍ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും.

ജനസംഖ്യാനുപാതം കണക്കിലെടുത്താല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇനിയും സീറ്റുകള്‍ വര്‍ദ്ധിക്കുകയും മദ്ധ്യതിരുവിതാംകൂറില്‍ കുറയുകയും ചെയ്യും. ഇത് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് അപകടമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

About the author

Subhash Krishnan

Leave a Comment

error: Content is protected !!