Columns India

ഗംഗാനദീ തീരത്തെ മലിനീകരണം തടയാന്‍ നടപടി ശക്തമാക്കുന്നു

Written by Subhash Krishnan

ലക്നൗ: ഗംഗാനദീ തീരത്തെ മാലിന്യ മുക്തമാക്കാന്‍ അധികൃതര്‍ നടപടി ശക്തമാക്കുന്നു. വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനാണ് ഉത്തര്‍പ്രദേശ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്(യുപിപിസിബി) തീരുമാനം.

ഗംഗാനദീ തടത്തിലെ ലെതര്‍ നിര്‍മ്മാണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളിലായിരിക്കും വീണ്ടും പരിശോധന നടത്തുക. ഏപ്രിലില്‍ ആരംഭിക്കുന്ന പരിശോധന ജൂണ്‍ വരെ നീളും.

ഗംഗാനദീ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ള വിശകലനം നടത്തുകയാണ് നടപടിയിലൂടെ ഉന്നമിടുന്നത്. മലിനീകരണം കുറയ്ക്കാനായി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും വിലയിരുത്തും.

ആയിരത്തോളം വ്യവസായ സ്ഥാപനങ്ങള്‍ ഗംഗാ തീരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കൂടുതലും കാന്‍പൂര്‍- പ്രയാഗ് രാജ് പ്രദേശത്താണുള്ളത്. രാം ഗംഗ, ഗോമതി നദി എന്നിവയുടെ തീരങ്ങളിലെ ഫാക്ടറികളിലും അധികംവൈകാതെ പരിശോധന നടത്തും. ജല മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.

About the author

Subhash Krishnan

Leave a Comment

error: Content is protected !!