Columns India

വാക്സിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ചാല്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കും

Written by Subhash Krishnan

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിനുകള്‍ക്കെതിരായ വ്യാജ പ്രചരണണത്തിന് തടയാന്‍ ട്വിറ്റര്‍. ഇതിന്റെ ഭാഗമായി സ്ട്രൈക്ക് സിസ്റ്റം ട്വിറ്റര്‍ പ്രാബല്യത്തിലാക്കി. ഇതുപ്രകാരം വാക്സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ട് ബാന്‍ ചെയ്യും.

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റില്‍ ലേബല്‍ ഒഴികെയുള്ള കൂടുതല്‍ നടപടികള്‍ ആവശ്യമാണോ എന്നതു സംബന്ധിച്ച് സ്ട്രൈക്ക് സിസ്റ്റം തയാറാക്കുകയാണ് ട്വിറ്റര്‍ ഇപ്പോള്‍. ഒരാള്‍ തുടര്‍ച്ചയായി ട്വിറ്ററിന്റെ വാക്സിനേഷന്‍ നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അയാളുടെ ട്വീറ്റുകളെ മറ്റുള്ളവര്‍ കാണുന്ന തരത്തില്‍ ലേബല്‍ ചെയ്യും. വീണ്ടും ഇത് തുടര്‍ന്നാണ് അക്കൗണ്ട് നിഷ്‌ക്രിയമാക്കും.

ഒരു സ്ട്രൈക്ക് മാത്രമെ സംഭവിച്ചിട്ടുള്ളൂ എങ്കില്‍ അതൊരു അക്കൗണ്ടിനെ ബാധിക്കില്ല. മറിച്ച് രണ്ട് മൂന്ന് സ്ട്രൈക്കുളാണെങ്കില്‍ 12 മണിക്കൂര്‍ അക്കൗണ്ട് മരവിപ്പിക്കും. നാല് സ്ട്രൈക്കുകള്‍ സംഭവിച്ചാല്‍ഏഴ് ദിവസത്തേക്ക് ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യും. അഞ്ചോ അതില്‍ അധികമോ ആയാല്‍ അക്കൗണ്ട് സ്ഥിരമായോ താത്കാലികമായോ മരവിപ്പിക്കുമെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

കോവിഡിനെ കുറിച്ചുള്ള വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകള്‍ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!