ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന് കൈമാറുന്ന ദൗത്യം ഇന്ത്യ സജീവമായി തുടരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം വാക്സിന് ഡോസുകള്‍ ഇന്ത്യ കാനഡയ്ക്ക് നല്കി.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. കനേഡിയന്‍ മന്ത്രി അനിത ആനന്ദ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള വാക്സിന് ഡോസുകള്‍ ഇന്ന് രാവിലെ കാനഡയിലെത്തി. തുടര്‍ന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി അനിത ആനന്ദ് പറഞ്ഞു.
കോവിഡ് പ്രതിരോധ വാക്സിന് രാജ്യത്തിന് ലഭ്യമാക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.