Videos

ഐഎന്‍എസ് കരഞ്ച് 10ന് കമ്മീഷന്‍ ചെയ്യും

Written by Subhash Krishnan

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് മാര്‍ച്ച് പത്തിന് കമ്മീഷന്‍ ചെയ്യും. മുംബൈയിലാണ് ഐഎന്‍എസ് കരഞ്ച് കമ്മീഷന്‍ ചെയ്യുക.

ഫ്രഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ മസഗോണ്‍ ഡോക്ക് ലിമിറ്റഡാണ് (എംഡിഎല്‍) അന്തര്‍വാഹിനി നിര്‍മ്മിച്ചത്. ഇന്ത്യന്‍ നാവികസേനയ്ക്കായി ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ടേരി എന്നീ രണ്ട് അന്തര്‍വാഹിനികളും മസഗോണ്‍ നിര്‍മ്മിച്ചിരുന്നു.

മൂന്ന് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയായതോടെയാണ് ഐഎന്‍എസ് കരഞ്ചിനെ നാവിക സേനയ്ക്ക് കൈമാറിയത്. പ്രതിരോധ കരാര്‍ പ്രകാരം ആകെ ആറ് അന്തര്‍വാഹിനികളാണ് മസഗോണ്‍ കപ്പല്‍ശാലയില്‍ നിര്‍മിക്കുക. പ്രോജക്ട് -75 ഇന്ത്യക്ക് കീഴിലാണ് ആറ് വലിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതി തയാറാക്കിയത്.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!