തിരുവനന്തപുരം: ഹിന്ദുക്കളുടെ ഉന്നതി ലക്ഷ്യമിട്ട് രൂപംകൊടുത്ത സാമൂഹിക, സാംസ്കാരിക സംഘടനയായ ഹൈന്ദവീയം ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും. ജവഹര്‍ ബാലഭവന് വേദിയായി നടക്കുന്ന വാര്‍ഷികാഘോഷം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്റെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. കെ. ബാലചന്ദ്രകുറുപ്പ് അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തും.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍, തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ പി. അശോക് കുമാര്‍, ജനം ടിവി എംഡി: പി. വിശ്വരൂപന്, സിനിമാ താരം കൃഷ്ണകുമാര്‍, ഹൈന്ദവീയം രക്ഷാധികാരികളായ കെ. ഷൈനു, ശങ്കു ടി. ദാസ്, ഹൃദയവിദ്യ ഫൗണ്ടേഷന്റെ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, തത്വമയി വെബ്ചാനല്‍ എം.ഡി. രാജേഷ് പിള്ള, കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍, മോക്ഷ യൂട്യൂബ് ചാനലിന്റെ മോക്ഷിത, നമോ ടിവിയുടെ ശ്രീജ പ്രസാദ്, ഗുരുസ്വാമി ഗംഗാധരന് പിള്ള, ആഴിമല ശിവക്ഷേത്രം ശില്‍പ്പി ദേവദത്തന്, തുഷാര അജിത,് ഡിസ്ട്രോയ്ഡ് ടെംപിള്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവ് ദിനേശ് തിരൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പബ്ലിക് റിലേഷന്‍ ഹെഡ് മഹാദേവി അയ്യര്‍ സ്വാഗതം പറയും.
ഉദ്ഘാട ചടങ്ങിനുശേഷം മാനവസേവ തര്‍പ്പണം നടക്കും. ഉന്നത വിദ്യാഭ്യാസ സഹായം, സ്കൂള്‍ കിറ്റ് വിതരണം, വില്‍ ചെയര്‍ വിതരണം എന്നിവയുണ്ടാവും. സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന്, ശശികല ടീച്ചര്‍, കൃഷ്ണകുമാര്‍, പി. വിശ്വരൂപന്, രാജേഷ് പിള്ള എന്നിവര്‍ ആശംസ അറിയിക്കും. ഡോ. ബാലചന്ദ്രകുറുപ്പ് ആദരവും ഫൗണ്ടേഷന് തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡന്റ് വി. വിജയകുമാര്‍ കൃതജ്ഞതയും അര്‍പ്പിക്കും.
ഉച്ചയ്ക്കുശേഷം, 1921ലെ മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രത്തെ അധികരിച്ച് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സ്വാമി ചിദാനന്ദപുരി, കുമ്മനം രാജശേഖരന്, ശശികല ടീച്ചര്‍, അഡ്വ. ശങ്കു ടി. ദാസ്, വിദ്യസാഗര്‍ ഗുരുമൂര്‍ത്തി, ദിനേശ് തിരൂര്‍, ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, രാജേഷ് പിള്ള എന്നിവര്‍ പങ്കെടുക്കും. പ്രിയ വേണുഗോപാല്‍ മോഡറേറ്ററാവും.