Columns India

വാക്‌സിനെടുത്തവര്‍ 2.24 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചത് 2,24,301 ആരോഗ്യ പ്രവര്‍ത്തകര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു.

ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് ഞായറാഴ്ച വാക്‌സിനേഷന്‍ നടത്തിയത്.കേരളം, ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, മണിപ്പുര്‍, തമിഴ്‌നാട് എന്നിവയാണവ. 553 കേന്ദ്രങ്ങളിലായി 17,702 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ദിവസം 2.07 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. വാക്‌സിനേഷന്‍ ദൗത്യം വിലയിരുത്താന്‍ ഇന്നലെ സംസ്ഥാനങ്ങളില്‍ യോഗം സംഘടിപ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ വിലയിരുത്തി തിരുത്തല്‍ നടപടികള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വാക്‌സിന്‍ സ്വീകരിച്ച 447 പേര്‍ക്ക് ചെറിയ പാര്‍ശ്വഫലങ്ങളുണ്ടായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, തലവേദന, മനംപിരട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് ഇവരില്‍ കണ്ടത്. ഇതില്‍ മൂന്നു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുള്ളു. ഇതില്‍ രണ്ടു പേര്‍ പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!