കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രചാരണ പരിപാടിയുമായി ബിജെപി. സംസ്ഥാനത്തുടനീളം രഥയാത്ര സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളെയും സ്പര്‍ശിച്ചു കടന്നുപോകുന്ന ‘പരിവര്‍ത്തനം’ എന്ന പേരിലെ രഥയാത്ര ഫെബ്രുവരിയിലാണ് സംഘടിപ്പിക്കുക.
ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. യാത്രകള്‍ ഏതൊക്കെ മേഖലകളിലൂടെ കടന്നുപോകുമെന്നതില് ഉടന്‍ തീരുമാനമാകുമെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന് രഥയാത്ര സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.