Columns India

ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ തുറക്കും

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലാണ് അധ്യയനം പുനരാരംഭിക്കുന്നത്. പത്തു മാസമായി രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു.

അധ്യയനം പുനരാരംഭിക്കുന്നതിന് കടുത്ത കോവഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ക്ലാസ് റൂമുകളില്‍ സാനിറ്റൈസര്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നിവയെല്ലാം നിര്‍ബന്ധമാക്കി. സ്‌കൂളുകളില്‍ പ്രാക്ടിക്കല്‍ ക്ലാസുകളും അനുവദിക്കും. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പഠനമായിരുന്നതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടന്നിരുന്നില്ല.

 

About the author

Subhash Krishnan

Leave a Comment

error: Content is protected !!